Sunday, 26 March 2023

കാരക്ക ചീളുകൾ


കാരക്ക ചീളുകൾക്കറിയാം...
നോമ്പിൽ നിന്നും മനുഷ്യന്‍ വേര്‍പെടുന്നതിന്റെ വേദന...
വേര്‍പ്പെട്ടു കിടക്കുന്ന ഈത്തപ്പഴ കുരുക്കൾ.
ബർക്കത്തിൻ ഭക്ഷണത്തിൻ രുചി എത്രയുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ...
പള്ളി മിനാരങ്ങളിൽ നിന്നും സന്ധ്യമയങ്ങന്നേരമുയരുന്ന ആനന്ദത്തിന്റെ ആഴം...
ദാഹം ശമിക്കുന്നതിന്റെ... ഞരമ്പുകൾ നനയുന്നതിന്റെ ആശ്വാസ കിരണം.
എങ്കിലും, അവനുദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പാണ്.
കാരക്ക ചീളുകൾക്കറിയാം...
നോമ്പിൽ നിന്നും മനുഷ്യന്‍ വേര്‍പെടുന്നതിന്റെ വേദന...