മരങ്ങളിലള്ളി പിടിക്കട്ടെ.
വീണു വീണു കാലുകൾ പൊട്ടട്ടെ
രക്തമൊലിച്ച് മണ്ണില്‍ ലയിക്കട്ടെ.
തറയിൽ കിടന്നുരുളട്ടെയവർ,
മഴമഞ്ഞു കൊണ്ട് കുളിരട്ടെ.
ചൂടിനാൽ വിയർത്ത് കുളിക്കട്ടെ,
ഓടി ഓടി തളരട്ടെ.
മൊബൈൽ ഫോൺ ചിത്രങ്ങൾക്കപ്പുറം,
ബാറ്ററി തീർന്നാലസ്തമിക്കാത്തൊരു,
ഭൂമിയുണ്ട് വെളിയിൽ, നിത്യവും വിസ്മയം.

No comments:
Post a Comment