ലോകത്ത് നിലവിലുള്ള വേദനകള്‍, പ്രയാസങ്ങള്‍ എന്നിവയെ സൂചിപ്പിച്ചു കൊണ്ട്... 'ഇത് കണ്ടോ ദൈവം എത്ര അനീതികരമായാണ് ഈ ലോകത്തെ പരിപാലിച്ച് വരുന്നതെന്ന്' ആക്ഷേപിക്കുന്ന അനേകം സുഹൃത്തുക്കൾ എനിക്കുണ്ട്. അവരില്‍ ഏറെയും കമ്മ്യുണിസ്റ്റ് സഹോദരങ്ങളാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. ദൈവത്തില്‍ വിശ്വസമില്ലാതിരിക്കുമ്പോൾ തന്നെ ദൈവീകമായ നടപടികള്‍ മൂലമാണ് അത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങളിവിടെ നടന്ന് വരുന്നതെന്നവർ പറഞ്ഞ് പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയല്ലാതെയാകാൻ തരമില്ല. തങ്ങളുടെ കൈവശം ദൈവമില്ല എന്നുറപ്പുണ്ട് എന്നും... നിങ്ങൾ ദൈവത്തിന്റെ ആളുകളാണ് മേല്‍ ചോദ്യത്തിന് ഉത്തരം ബോധിപ്പിക്കേണ്ടതെന്നും തിരിച്ചടിക്കുന്ന അവർ മനസ്സിലാക്കുന്നില്ല... മതവിശ്വാസികളിലെ ഒരു പ്രബല വിഭാഗം ആ പ്രയാസത്തിന്റേയും വേദനയുടേയും പേരില്‍ ദൈവത്തിൽ പഴിചാരാതെ നാളത്തെ സമൃദ്ധിക്കായി പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ശുഭാപ്തി വിശ്വാസം വഹിക്കുന്നവരാണവരെന്ന്.
അപ്പോഴും ഒരു ചോദ്യമവിടെ അവശേഷിക്കുന്നു...
കുറ്റകരമായ ഏതോ കടുത്ത അനാസ്ഥ കാരണം ജനങ്ങളെ മേല്‍ സാഹചര്യങ്ങളിലേക്ക് നയിച്ച ആ ശക്തി യാഥാർത്ഥത്തിൽ ആരാണ്? ദൈവ നിഷേധികൾ ദൈവത്തിന്റെ മേലിലും ദൈവ വിശ്വാസികള്‍ ശുഭ പ്രതീക്ഷയുടെ തണലിലും അതിന്റെ കാരണങ്ങളെ സമർപ്പിക്കുമ്പോൾ മറഞ്ഞ് നില്‍ക്കുന്ന ആ കാരണക്കാരനാരാണന്ന് കണ്ടത്തുന്നതിലൂടെ ദൈവ നിഷേധികളുടെ അല്ലെങ്കിൽ കമ്മ്യുണിസ്റ്റുകളുടെ യഥാർത്ഥ കപട മുഖം വ്യക്തമായും വെളിവാക്കപ്പെടും.
കമ്യൂണിസം പോലുള്ള ഒരു നിരീശ്വരവാദ പ്രസ്ഥാനത്തിലെ പ്രവർത്തകരെന്ന നിലയില്‍ കമ്യൂണിസ്റ്റുകളിലെ ചിലര്‍ തീരെ ദൈവവിശ്വാസികളല്ല എന്നതുകൊണ്ടായിരിക്കാം ലോകത്തെ സകലമാന ദുഖങ്ങളുടേയും കാരണക്കാരനായി അവർ ദൈവത്തെ നിശ്ചയിച്ച് വരുന്നത്.
"ദൈവം ഇല്ലേയില്ല..." തല്‍കാലം ഞാനുമത് വിശ്വസിക്കുന്നു.
അങ്ങനെ എങ്കിൽ ഈ ലോകത്തെ പട്ടിണിക്കും ദാരിദ്ര്യത്തിനും രോഗങ്ങള്‍ക്കുമൊക്കെ കാരണക്കാരാരാണ്?
ദൈവമാണോ...?
അല്ലേയല്ല...
കാരണം നമ്മൾ പറഞ്ഞു കഴിഞ്ഞു. ദൈവം എന്നൊരു സംഗതി തന്നെ ഇല്ല എന്നാണല്ലോ നമ്മൾ മുന്നേ പറഞ്ഞു വെച്ചതും പൊതുവില്‍ ഘോരഘോരം വാദിക്കുന്നതും പ്രചരിപ്പിക്കുന്നതും...
പിന്നെ, കാരണക്കാരാരാണ്...?
ചെകുത്താനോ... മാടനോ... രക്തരക്ഷസോ... അതോ, മാലാഖമാരോ... ഇനി യക്ഷികളുമെങ്ങാനുമാണോ... ഞാൻ പറഞ്ഞല്ലോ... അദൃശ്യ ശക്തികളെന്ന് ജനങ്ങൾ വിശ്വസിക്കുന്ന ഒന്നിലും നമുക്ക് തീരെ വിശ്വാസമില്ല...
എങ്കിൽ പിന്നെ, ഈ ലോകത്തെ പട്ടിണി മരണങ്ങള്‍... നീതി നിഷേധങ്ങൾ... ചികില്‍സാ നിഷേധങ്ങൾ... അസുഖങ്ങള്‍... അപകടങ്ങൾ... കേൻസർ... എയ്ഡ്സ്... കോവിഡ്... വീടു കയറിയ കടങ്ങള്‍... പീഢന പീഢന പർവ്വങ്ങൾ... ഘോര ഘോരമായ യുദ്ധങ്ങൾ, ചെങ്ങലകള്‍, തടവ്, കലാപം. ലഹള, അടിപിടി, കരിവാരി തേക്കൽ... കളിയാക്കൽ എന്നിത്യാദികൾക്കൊക്കെ കാരണക്കാരാരാണ്...?
ഇനി നീയും ഞാനുമാണോ... അതോ, ഈ സമൂഹമോ...
"ഇനി സര്‍ക്കാരുകളെങ്ങാനുമാണോ...?"
മനുഷ്യന്റെ ചെറിയ ചെറിയ സ്വപ്നങ്ങൾക്ക് മേലെ പോലും വികസനത്തിന്റെ കൂരമ്പുകൾ പെയ്തിറക്കുന്ന ജനവിരുദ്ധ ഭരണക്കാരോ... അവനെ പട്ടിണിയിൽ നിന്നും പട്ടിണിയിലേക്ക് നയിക്കുന്ന യുദ്ധ പ്രഭുക്കളോ... അതോ അവന് താങ്ങാന്‍ കഴിയാത്ത നികുതി ഭാരം കൊണ്ട് കഷ്ടപ്പെടുത്തുന്ന രാഷ്ട്രീയ ചാവേറുകളോ...
"ചിന്തിക്കുക..."
ഇതെല്ലാം ചെയത് വെച്ചതിനൊടുവിൽ അവർ ജനതകളുടെ ശ്രദ്ധയെ കവർന്നുകൊണ്ട് പറയുന്നു... ദൈവമാണ് എല്ലാത്തിനും ഉത്തരവാദിയെന്ന്...!

No comments:
Post a Comment