Saturday, 30 December 2023

ആകാശ വിരുന്ന്


വിഭവ സമൃദ്ധമായൊരു സല്‍ക്കാരത്തിൽ സംബന്ധിക്കാൻ അവർ കൂട്ടമായി ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്...

വന്നവർ വന്നവർ സുഖലോലുപതയിൽ ആനന്ദനൃത്തമാടുന്നുണ്ടായിരിക്കാം...

നൂറ് കണക്കിന്‌ പേര്‍ എത്തിച്ചേർന്നിരിക്കുന്ന ആ പന്തലിലേക്കിനിയും ഏറെ പേർ വന്നണായാനിരിക്കുന്നു...

ഭൂമിയില്‍ അവശേഷിക്കുന്ന തങ്ങളുടെ കൂട്ടാളികൾ കൂടി ഞങ്ങൾക്കരികിലേക്ക് വന്നണഞങ്കിലെന്നവർ ആഗ്രഹിക്കുന്നുമുണ്ടാവാം...

പരിശുദ്ധനായ ആ ആദിതേയന്റെ വിരുന്നൂട്ടൽ കണ്ടവർ ഉറക്കെ ഉറക്കെ പറയുന്നു...

ഞങ്ങളൊരിക്കല്‍കൂടി ആ ഭൂമിയിലേക്കൊന്നു പോയി രക്തസാക്ഷികളായി തിരിച്ച് വരട്ടയോ എന്ന്...

ഷഹീദെ അസ്സലാം...

No comments:

Post a Comment