അവളുടെ കൈയിൽ മലര്‍ന്നു കിടന്നുറങ്ങുന്നൊരു കുഞ്ഞുണ്ടായിരുന്നു.
മൂച്ചിപ്പിരാന്തിന്റെ പ്രായമാണവനെന്നുറപ്പുണ്ട്...
പക്ഷേ, പച്ചപ്പകലും രാത്രിയും ജനതിരക്കിന് നടുവിലും അവന്‍ സാധാ ഉറക്കമാണ്...
ഉണരാത്ത ഉറക്കം... മനുഷ്യന്റെ ആര്‍ത്തി.
ഞാനോര്‍ത്തു... ഉറങ്ങുന്നത് അവന്‍ മാത്രമാണോ...?
അവനെ കണ്ടിട്ടും കാണാതെ കടന്ന് പോയ ഞാനും നീയും നമ്മളും ഉറക്കം തന്നെയല്ലേ...
ഉണരാത്ത ഉറക്കനടനം.
എന്നുതീരും ഹൃദയമില്ലാത്ത ഈ മനുഷ്യരുടെ നശിച്ച ഉറക്കങ്ങൾ...

No comments:
Post a Comment