ജട കെട്ടിയ മുടിപോലെ ഇളം പച്ചിലകള്‍ നിറഞ്ഞ.
വേരുകൾ മണ്ണിനുളളിൽ... പ്രവാസിയുടെ നെഞ്ചിലെ കനലുകള്‍ പോലെ.
കാലാവധി കഴിഞ്ഞ വിസപോലെയാ മരം വളര്‍ന്ന് വളര്‍ന്നൊരു വന്‍ മരമാകാതിരിക്കുന്നത് എന്തുകൊണ്ടാവാം...
ദുൻയാ പ്രവാസിയുടെ പൊലിഞ്ഞു തീര്‍ന്ന ജീവിതത്തിനത്രയേ ദൈര്‍ഘ്യമൊള്ളോ...
മണ്ണിലവൻ മടക്ക യാത്രക്കുള്ള കാത്തിരിപ്പിലാണ്... ഇടുങ്ങിയ ട്രാൻസിറ്റ് ലോഞ്ച്.
കൂട്ടിന് മൈലാഞ്ചി ചെടിയുടെ വേരുകൾ മാത്രം... ചെയത് കൂട്ടിയ നന്മ.
നമ്മൾ ദുൻയാവിലെ പ്രവാസികള്‍ മാത്രം.

No comments:
Post a Comment